പ്രവാസം കഴിഞ്ഞു
ഞാൻ വരുമ്പോഴേക്കും
മഴതുടങ്ങിയിരുന്നു
വഴി മറഞ്ഞിരുന്നു
വയൽ നിറഞ്ഞിരുന്നു
നീ പേടിച്ചു വിറച്ചിരുന്നു
നിന്റെ കണ്ണിലേക്കുള്ള വഴി
എന്റെ കണ്ണിൽ തെളിഞ്ഞു
മുമ്പെപോലിനി വഴിതെറ്റില്ല
നീ വരാന്തയിൽ നിറദീപമായ്
ജ്വലിക്കുന്ന കാഴ്ചയിൽ
എന്നിലെ മരീചികകൾ
മറഞ്ഞു മാഞ്ഞു പോകുന്നു
മരുഭൂമികൾ പൂക്കുന്നു
ഞാൻ മനുഷ്യനാവുന്നു
ഞാൻ വരുമ്പോഴേക്കും
മഴതുടങ്ങിയിരുന്നു
വഴി മറഞ്ഞിരുന്നു
വയൽ നിറഞ്ഞിരുന്നു
നീ പേടിച്ചു വിറച്ചിരുന്നു
നിന്റെ കണ്ണിലേക്കുള്ള വഴി
എന്റെ കണ്ണിൽ തെളിഞ്ഞു
മുമ്പെപോലിനി വഴിതെറ്റില്ല
നീ വരാന്തയിൽ നിറദീപമായ്
ജ്വലിക്കുന്ന കാഴ്ചയിൽ
എന്നിലെ മരീചികകൾ
മറഞ്ഞു മാഞ്ഞു പോകുന്നു
മരുഭൂമികൾ പൂക്കുന്നു
ഞാൻ മനുഷ്യനാവുന്നു
No comments:
Post a Comment