രാത്രിച്ചുഴി




വെറുതെ
വെളുക്കാൻ നോക്കേണ്ട
കറുപ്പാണ് യുവത്വം

കറുപ്പിൽ കലങ്ങി മറിയും
രാത്രിച്ചുഴിയാണത്

യാമങ്ങൾ 
വേഗം തീരവേ
പക്വതയുടെ
വെളുത്ത വരകളുമായ്
മുടിയിഴകളിൽ
പുലരിക്കതിർ വരും

നേരം വെളുക്കും ;
കറുത്തതൊക്കെയും
വെളുത്തുകാണും

പിന്നെ 
 കറുത്ത വരകളെത്ര വരച്ചാലും
ശരിയാവില്ല, ശരിയാവില്ല.

No comments:

Post a Comment