.....ഫ്രീസറിൽ........


.....ഫ്രീസറിൽ........


പൂക്കാലമുണ്ടായിട്ടും തടാകമുണ്ടായിട്ടും
പുഞ്ചിരിക്കാൻ പറ്റാത്തവരുടെ
ഹൃദയത്തിൽ എഴുതിയത്,

ചിതറിത്തെറിച്ച മാരകായുധങ്ങൾ
നോക്കിയിരുന്നാൽ
നിങ്ങൾക്കെങ്ങനെ മനസ്സിലാവും ?

നോക്കൂ,
തോക്കിന്റേയും ഉണ്ടയുടെയും
 അങ്ങേ അറ്റത്ത്
കുഞ്ഞിനുമ്മകൊടുക്കാനായുമ്പോൾ
വെടിയുണ്ട  കൊണ്ടു പോയ
അമ്മയുടെ മുഖത്തേക്ക്.

നോക്കൂ,
മകനെക്കാത്ത്   
തെരുവിൽ വന്ന അച്ഛന്റെ
തണുത്ത കൈയിൽ വന്നിരിക്കുന്ന
മണിയനീച്ചയെ,

നോക്കൂ ,
വെള്ളം കുടിക്കാൻ വന്ന ദേശാടനക്കിളികൾ
പുകഞ്ഞു കത്തുന്ന പകലിലേക്ക്.....

എ കെ 47 നെ കുറിച്ച്
അവളുടെ കവിളിൽ ചുവപ്പിച്ചതു മതി .

സൂര്യനേക്കാളും ചൂടുള്ള വേദനകൾ
അമർത്തിപ്പിടിച്ചവയറിയുവാൻ
ഫ്രീസറിൽ നിന്നും പുറത്തിറങ്ങണം 
പുറത്തെത്തണം   .

No comments:

Post a Comment