നിന്നിലേക്കുള്ള വഴി
പൂവുകളിലൂടെയാണ്
വസന്തമതു കാണിച്ചു തന്നിട്ട്
നൂറ്റാണ്ടുകളായി
അതുകൊണ്ടാണ്
ഓരോ പൂവിലും
നീയുണ്ടെന്ന്
എനിക്കു തോന്നുന്നത്
പൂവുകളിലൂടെയാണ്
വസന്തമതു കാണിച്ചു തന്നിട്ട്
നൂറ്റാണ്ടുകളായി
അതുകൊണ്ടാണ്
ഓരോ പൂവിലും
നീയുണ്ടെന്ന്
എനിക്കു തോന്നുന്നത്
- ചുണ്ടുകൾ
ചുണ്ടുകളിലെഴുതുമ്പോൾ
പ്രണയം
കവിതയാവുന്നു
ഇലപൊഴിഞ്ഞു തളരുമ്പോൾ
മെയ്മാസം
മെയ്‌ഫ്ലവറിനെ
വിളിക്കുമ്പോലെ
നീയെന്നേയും വിളിക്കുക
ചിലപ്പോൾ
ഞാനൊരു പൂക്കാലമായേക്കും
- നിന്നിൽ നിന്നുംപറന്ന കിളികളെകാത്തിരിക്കുന്നുഎന്റെ ചില്ലയിലെമൂത്ത ഫലങ്ങൾ
നാം
ഒരുമിച്ചിരുന്ന്
ഒന്നാകുവാൻ
തണുപ്പു മാറ്റുന്ന
രണ്ട് ഐസ്ക്രീമുകൾ
ഒരുമിച്ചിരുന്ന്
ഒന്നാകുവാൻ
തണുപ്പു മാറ്റുന്ന
രണ്ട് ഐസ്ക്രീമുകൾ
- ഉമ്മകൾ കൊണ്ടു തുന്നിയ
ജീവിതമെടുത്തുടുക്കുവാൻ
പ്രണയകാലം
നമുക്കുമ്മകൾ തരുന്നു
നീ വിമാനം ഞാനാകാശം
ആരൊക്കെയോ നിന്നിൽ
വന്നി രിക്കുന്നു
നീ എന്നിലൂടെകടന്നുപോകുന്നു
നീ എന്റേതാണെന്നു
വിചാരിക്കുമ്പോഴേക്ക്
നീ എവിടെയോ പറന്നിറങ്ങുന്നു
- നിന്നിലേക്കുള്ള തോണിയിൽ
ഞാനും നിലാവും മാത്രം
അക്കരെയെത്തുമ്പോൾ
ഞാനീ നിലാവുപേക്ഷിക്കും
നീ നിലാവാകുമെങ്കിൽ
നീയില്ലെങ്കിൽ
എനിക്കു നിഴലില്ല
നിഴലറിയുന്ന നിലാവുമില്ല
എല്ലാ വിലക്കുകളുടേയും
വിലാപങ്ങളുടേയും
മുള്ളുകൾക്കിടയിൽ നിന്നും
എന്റെ വെളിച്ചം കുടിച്ച്
നീ പൂക്കുന്നു :
ഇതളുകളിൽ
വേദനയുടെ
പുഴുക്കളരിക്കുന്നുണ്ടെങ്കിലും
നിന്റെ
മിന്നൽവെളിച്ചത്തിലെന്റെ
മഴത്തുള്ളികൾ
നൃത്തം പഠിക്കുന്നു
നമുക്കൊരു
പുഴയായ്
വറ്റാതിരിക്കണം
വരാനുള്ളവർക്ക്
കുടിനീരേകുവാൻ
അകന്നിരുന്നിട്ടും
അന്യജാതിമരങ്ങളുടെ വേരുകൾ
പങ്കുവെക്കുന്നു
പ്രണയജലരഹസ്യം
No comments:
Post a Comment