- വെറുതെ വിടുന്നവർ -




വെറുതെ വിടുന്നവർ
വെറുതെ പോവുകയില്ല

പിടികൂടിയ അന്നുമുതലുള്ള
പീഡനങ്ങൾ ചേർത്തുവെച്ച്
പിടിച്ചവന്റെ  മനസ്സുകത്തിച്ചേ  
അവർ പോകൂ
 
പുതിയ ഒതുക്കുകല്ലുകൾ പാകി
അവർ പഴയവഴി വീണ്ടും  നടക്കും

അവരങ്ങനെ
സ്വന്തം വീട്ടിലെത്തും
നാട്ടിലെത്തും

നാട്ടിലുള്ളവർക്കന്നേരം ഒന്നേ  പറയാനുള്ളൂ ,
അവരിനി വരും പാതകൾ
നന്നായിരിക്കട്ടെ
നന്നായിരിക്കട്ടെ

1 comment:

  1. well, I am a new blogger please visit prakashanone.blogspot.com

    ReplyDelete