-പ്രവാസം -


-പ്രവാസം -

കാട്ടറബികളേ കടൽക്കുതിരകളേ
പറാവുകാരേ തടവുകാരേ

നാട്ടിലേക്കുള്ള വഴി മറന്നവരേ
മണൽക്കാറ്റായലഞ്ഞവരേ

നാട്ടിലേക്കുള്ള വെളിച്ചം കാണാൻ
എന്റെ കണ്ണു തുറക്കുന്നു
 
നാട്ടിലെ ഓരോ പകലും
ഓരോരോ പൂക്കൾ വിടരുന്ന മരമായ് ‌
രക്തത്തിലിപ്പോഴും വളർന്നു നിൽക്കുന്നു

ഓരോ രാത്രിയും  
ഓരോരോ നക്ഷത്രങ്ങളായ്
ഓരോ കോശത്തിലും ഉദിച്ചു പൊങ്ങുന്നു

നാട്ടിലെത്തണം
നാട്ടുവഴികളിലൂടെ നടക്കണം.

ജയിൽക്കൊട്ടാരമേ  നീ പൊളിഞ്ഞുവീഴുമോ ?
ജയിൽജീവിതമേ നീ ആവിയായി പോകുമോ ?

No comments:

Post a Comment