മുക്കുവൻ


മുക്കുവൻ


കടലിനെ  
കടലായ് കാണുന്നവരേ
തിരയെ കൈയായറിയു ന്നവരേ
കൈമുദ്രകളിൽ  
അവൾ പറയുന്നവാക്കുകൾ
കേൾക്കാനവനേ അറിയൂ

അവനെ മുക്കുവാൻ നോക്കുമ്പോഴും
അവനവളെ സ്നേഹിക്കും
ഉടലിന്റെ ഭാവപ്പകർച്ചകൾ
ഉടനുടനനറിഞ്ഞവൻ
തോണിപായിക്കും

അവനവളുടെ
ചടുലതാളങ്ങളിൽ വലവീശും
അവളവന് ജീവിതം കൊടുക്കും
 
അവനിറങ്ങുമ്പോഴേ 
 അവൾ പെണ്ണാകൂ
അവളിലിറങ്ങുമ്പോഴേ
അവനവനാകൂ

അവനെ 
 മുക്കുവനെന്നവൾ  
ഇന്നോളം വിളിച്ചിട്ടില്ല.

No comments:

Post a Comment