വിശുദ്ധനരകത്തിലെത്തും മുമ്പ്


......വിശുദ്ധനരകത്തിലെത്തും മുമ്പ് .....

മഴമാറിയാ
പൂക്കാലം പോയാ
വീടുപൂക്കും
കാവുപൂക്കും
തെയ്യക്കോലം
വിടർന്നു നിറഞ്ഞാടും
കുംഭം നിറയ്ക്കും
ചൂടു തോൽക്കും
ഇരുട്ടു പരന്നാ
വെളിച്ചപ്പാടു നിറയും
കാളിയും കരിങ്കാളിയും
കുളിയനും കുട്ടിച്ചാത്തനും
വെളിച്ചത്ത് വരും
മനസ്സുപൂക്കും
ഗ്രാമദേവത
ചൂട്ടു തെളിയിക്കും
നന്മയും സ്നേഹവും
മുന്നി നടക്കും
ഞങ്ങളതി
വിരലുപിടിച്ചു പിന്നിലും.പിന്നെയെന്നോ
ഗ്രാമമകന്നു പോകവേ
അറിയാതെ
വിശുദ്ധ നരകത്തിലേക്കുള്ള വഴി
നടന്നു
ആൾ ദൈവങ്ങൾ
ആരെന്നുപൊലുമറിയാൻ
സമയമില്ലാതെ


No comments:

Post a Comment