വീണ്ടും വീണ്ടുമെഴുതിയാലും
ചിലത് മടുക്കില്ല ;
സൂര്യൻ
പകലിനെ എഴുതിയപോലെ
ചന്ദ്രൻ
നിലാവിനെ എഴുതിയ പോലെ
ഭൂമി
മരങ്ങളെ
എഴുതിയപോലെ
പ്രകൃതി
രതി
എഴുതിയപോലെ
അമ്മ
മുലപ്പാലെഴുതിയപോലെ
നിത്യവും പല്ലുകൾ
ചവച്ച്
അന്നത്തെ എഴുതുമ്പോലെ
അന്നത്തെ എഴുതുമ്പോലെ
പ്രണയം
ചുംബനം
കൊണ്ട്
പ്രപഞ്ചത്തെ എഴുതുമ്പോലെ
പ്രപഞ്ചത്തെ എഴുതുമ്പോലെ
കാലമെത്ര കഴിഞ്ഞാലും
കാറ്റെത്ര ആഞ്ഞു വീശിയാലും
ചിലത് മടുക്കില്ല
മടുത്തെന്നു പറഞ്ഞാലും
മടുക്കില്ല
No comments:
Post a Comment