കർഷകൻ




എല്ലാ നിലവിളികളും
നീതികേടുകളും
കൂട്ടിയിട്ടു കത്തിക്കുവാനാണച്ഛൻ
തീകൊളുത്തിയത്

കൂടെ അച്ഛനും കുടുംബവും
സ്വപ്നങ്ങളും കത്തി

വെന്തുപോയ ഞങ്ങൾ
അവശേഷിച്ച കർഷകരായി
ഇപ്പോഴും  
തേങ്ങ പൊളിച്ചു ജീവിക്കുന്നു

No comments:

Post a Comment