...........അഭയാർത്ഥി..........


...........അഭയാർത്ഥി..........

ഓരോ അഭയാർത്ഥിയിലും
ജീവിക്കുന്ന ഒരു ശ്‌മശാനമുണ്ട്.

കലാപം തിന്നവരുടെ എല്ലുകൾ
മറവുചെയ്യാനാളില്ലാതെ
അവിടെ ചിതറിക്കിടക്കുന്നു.

വംശീയതയും 
 വർഗ്ഗീയതയും
പിടികൂടിയ കുഞ്ഞുങ്ങൾ
കുട്ടിക്കാലത്തിന്റെ ചിത കത്തിക്കുന്നു
 
തമ്മിൽ തല്ലിമരിച്ചവരുടെ
ഓർമ്മ 
 മീസാൻ കല്ലുകളിൽ
മരിക്കാനുള്ളവരെ  
കാത്തിരിക്കുന്നു

No comments:

Post a Comment