അമ്മ


അമ്മ


അമ്പുകളൊഴിയുവാൻ 
 ശിഖരങ്ങളെ
കാറ്റു പഠിപ്പിച്ചതിൽ പിന്നെ

കൂട്ടിലേക്കുള്ള വഴിയിൽ ,
കുഞ്ഞുങ്ങൾക്കന്നമേകാനുള്ള തിടുക്കത്തിൽ
 
പറന്നു തളരുമ്പോൾ  
ഇടയ്ക്കൊന്നിരിക്കും
നീ റെയിൽവേസ്റ്റേഷനിലിരിക്കും പോലെ

യാത്രയിൽ അമ്പുകൾ പിന്തുടരും
അമ്പേറ്റു പിടയുമ്പോൾ  
കൊക്കിലവശേഷിച്ച
പ്രണയവും  
സ്നേഹവും വീണുതകരും

സ്വയം  
നിറഞ്ഞൊഴുകും;

മുന്നനുഭവങ്ങളിൽ
മറ്റാരുമിന്നോളം
നിറയാത്തതോർമ്മയിലില്ല.

No comments:

Post a Comment