സത്യം


............സത്യം.......

സത്യം നമുക്കുള്ളിൽ  
കിടന്നു തിങ്ങുമ്പോൾ
 
ചിലപ്പോൾ പാറക്കല്ലുപോലെ
ഉറച്ച ഉടലുള്ള ഏറുകളായ്
മറ്റുള്ളവരിൽ പതിക്കും

ചിലപ്പോൾ 
 അനാഥമായ് പറന്നുപോകും

ചിലപ്പോൾ  
നെഞ്ചിലാഞ്ഞു കൊത്തും

സത്യം ചിലപ്പോൾ
 മറ്റുള്ളവരെ
നമ്മിൽനിന്നും പറിച്ചെറിയും

എങ്കിലും  
സത്യസന്ധമായ്  
നാം പറഞ്ഞതത്രയും
സത്യമാകാതിരിക്കില്ല

No comments:

Post a Comment