തടാകം




നിന്റെ  കണ്ണിൽ
തടാകം കണ്ണുകൊണ്ടെഴുതിയ
ചിത്രം കാണുവാൻ
നിനക്കൊപ്പം തടാകക്കരയിൽ വന്നു

ജലനീലിമയിൽ നിന്നെ
തടാകം വരച്ചു തന്നു

ഏറെനേരം നോക്കിയപ്പോൾ
ഞാൻ ആസ്വാദകനായി

ഇപ്പോൾ എന്റെ  കണ്ണിൽ
തടാകം ജീവിതം പോലെ
പരന്നുകിടക്കുന്നു

നിനക്കിനി കുളിക്കുകയോ 
നീന്തുകയോ 
നിലയില്ലാക്കയത്തിൽ 
മുങ്ങുകയോ ആവാം 

No comments:

Post a Comment