അവളിൽ നിന്നും പറന്നുയർന്ന കിളി




അവളിൽ നിന്നും
പറന്നുയർന്ന കിളി
സ്വാതന്ത്ര്യ ത്തിനും
സമാധാനത്തിനും  
മുകളിലൂടെ
അശാന്തമായി പറന്നു തിരിച്ചെത്തി

അവൾ
അടുക്കള യിലായിരുന്നില്ല

അവൾ  
അവന്റെ അടിമയുമായിരുന്നില്ല

പക്ഷേ അവളുടെ നിശ്വാസത്തിലായിരുന്നു
അവന്റെ  ശ്വാസം

No comments:

Post a Comment