- കാട്ടിലെത്തിയാൽ -



കാട്ടിലെത്തി , 
കാട്ടുപൂവുകൾ
കവിത തന്നു സ്വീകരിച്ചു

കാതിലെത്തിയ പാട്ടുകൾ
പ്രണയ ലേഖനം തന്നു ചുംബിച്ചു
 
പേടിപിടയും പൊന്തക്കാട്ടിൽ
പേടമാനെത്തി ദർശനം തന്നു

കാട്ടിലെത്തിയാൽ കാടിന്റെ
കാലൊച്ച കേൾക്കുവാൻ
നീശ്ശബ്ദനാകുവാൻ
കാറ്റുവന്നു പറയുന്നു,

കാട്ടിലൊറ്റയ്ക്കു പോകുക

കാടിൻ പ്രണയമൊഴുകും
വഴിയേ നടക്കുക
കാടെഴുതിയ
പ്രണയ ലേഖനം വായിക്കുക  
തളിർക്കുക , 
പൂക്കുക,  
പൂക്കാലമാകുക

No comments:

Post a Comment