പുലർകാലമേ പോ ....





രാത്രി ഇതാ പോകുന്നു
 
അവൾ
മഞ്ഞുപെയ്യുന്ന വിരലുകൾ കൊണ്ട്
എന്നെ കെട്ടിപ്പിടിച്ചപ്പോൾ
വിടർന്ന പൂക്കാലം വാടുന്നു

കിടക്കയിൽ, 
ചുളിവുകളുടെ
ഇതളുകളിൽ  
വേദന കിടന്നുപിടയുന്നു

കൂരിരുൾപ്പുതപ്പുകീറി
വെളിച്ചമെന്നെ  
പുറത്തെടുത്തു കുടയുന്നു

പുലർകാലമേ പോ ....

No comments:

Post a Comment