ജീവിതത്തിന്റെ സംഗീതം



കാട്ടരുവിയി നീന്തും
നാട്ടുവെളിച്ചത്തി  
കൈപിടിക്കുവാ
കൈകോർത്തു  വന്നു
 
നിശ്ശബ്ദരായ് നാം
ഏറുമാടത്തിലേറി  
കാട്ടുപക്ഷിൾക്കൊപ്പം
കാട്ടുരാവി കാലൊച്ചക കേട്ടു

ഉറക്കം പോയവഴിയിലൂടൊരു
കടുവ പാഞ്ഞുപോയി
ഉണർവ്വിലി ലിരുന്നൊരു  
കൂമ മൂളിമൂളിപ്പറന്നു

ഉണ്ണുവാ തുടങ്ങവേ 
ഉറുമ്പുക വന്നു ഭിക്ഷ ചോദിച്ചു
രാക്കിളികൾ നമുക്കു കാവലായ്
പാട്ടുകൊണ്ടൊരു കോട്ടയുണ്ടാക്കി

കാടുനമുക്കിരുളും മരങ്ങളും
ചേർത്തൊരു കൂടു പണിതു
ജീവിതത്തിന്റെ സംഗീതം
പുതച്ചു കിടക്കാൻ പറഞ്ഞു 

 

No comments:

Post a Comment