-പാവങ്ങൾ-




അവർ
അത്രയ്ക്ക് തണുത്തിരുന്നില്ല

ഐസ് ക്യൂബുകൾ കണ്ടിരുന്നില്ല

അലിഞ്ഞുതീരാൻ
 മോഹിച്ചിരുന്നില്ല
 
എന്നിട്ടും
കുളക്കടവിലെ
സ്പർശത്തിന്റെ നേർത്ത ചൂടിൽ
ഉരുകിപ്പോയി

No comments:

Post a Comment