കവികേരളം



 .....കവികേരളം....

സോമാലിയ ദാഹം
അറേബ്യ വസന്തം
ലേബർക്യാമ്പ്
ചസ്നാല
കൂടംകുളം
അമേരിക്ക 
 മണ്ണാങ്കട്ട
എന്നൊക്കെ പറഞ്ഞ്
ഞങ്ങളുടെ കവി
സി ബാറിലേക്ക് കയറി

ഉദ്ഘാടനത്തിനു വന്നപ്പോ
കഞ്ഞി കുടിക്കാ കൊടുത്ത
ണ്ടായിരവും പൊടിപൊടിച്ചു

അടുത്ത കവിത
അവസാനത്തെ പെഗ്ഗി നിന്നും
വീണു പ്രസാദിക്കുന്നതും
കാത്തിരുന്നു

No comments:

Post a Comment