കിണർ

കിണർ


ആകാശം നോക്കിക്കിടന്ന്
തന്നെക്കാണുന്നവരുടെ  
കണ്ണി തെളിഞ്ഞ്
മനസ്സുതുറന്ന്
തുളുമ്പാതിരുന്ന
ഒരു വലിയ മനുഷ്യനാണ് കിണ.

ഉയരത്തിലല്ല ,
ആഴത്തിലാണ് അയാളുടെ നിൽപ്പ്
ആഴ ത്തിലുള്ളത് അളക്കാതെ തന്നു
കൊടുക്കലിന്റെയും
എടുക്കലിന്റെയും
ആനന്ദം ഓരോ പാളയിലും നിറച്ചു.

പുലരിയിലേകാന്തമായ്
അടുക്കളപ്പെണ്ണിനെ കാത്തിരുന്ന്
അവളുടെ സങ്കടങ്ങ കേട്ടു;
അവളെ നോക്കിച്ചിരിച്ചതിൽ 
കൂടുത കരഞ്ഞു

കണ്ണീരവൾക്കു കൊടുത്തു
കുടവുമായവ മടങ്ങവെ
നിർവൃതിയടഞ്ഞു

അടുക്കളപ്പെണ്ണുങ്ങൾക്ക്
വംശനാശം വന്നതി പിന്നെയാണയാ
വറ്റിപ്പോയത് .

അയാളുടെ ഫോസിലുക
വിദൂര ഗ്രാമത്തി നെഞ്ചിലെ
പാറയിടുക്കുകളി
പറ്റിപ്പിടിച്ചിട്ടുണ്ടെ
പൈപ്പ് ഞെക്കിയും 
 തിരിച്ചും
ജലമളക്കുന്നവരതു ണ്ടെത്തുമോ?

No comments:

Post a Comment