....മഞ്ഞുകാലത്തെ
അമ്മ.....
രാത്രിയുടെ തണുത്തവഴികളിൽ
മരവിച്ചുപോയ സങ്കടങ്ങൾ
അമ്മയുടെ കണ്ണിൽ നിന്നും
വീണുപരക്കുയായിരുന്നു
രാത്രിയുടെ തണുത്തവഴികളിൽ
മരവിച്ചുപോയ സങ്കടങ്ങൾ
അമ്മയുടെ കണ്ണിൽ നിന്നും
വീണുപരക്കുയായിരുന്നു
നക്ഷത്രങ്ങൾ മറച്ച് ആകാശം
പനിച്ചു കിടക്കുകയായിരുന്നു
മരങ്ങൾ,
ചില്ലകളൊടിഞ്ഞിട്ടും
നിലത്തു വീഴും മുൻപേ
മഞ്ഞിനെ പിടിക്കാൻ
നിലത്തു വീഴും മുൻപേ
മഞ്ഞിനെ പിടിക്കാൻ
നോക്കുകയായിരുന്നു
നമുക്കറിയാത്തൊരനുഭവം
അമ്മയുടെയും ഇരുട്ടിന്റെയും
കണ്ണിൽനിന്നും പുറത്തുചാടി
നിലത്ത് വീഴുകയായിരുന്നു
രാവും രാക്കിളികളും
കേഴുകയായിരുന്നു
മകൾ വന്നിട്ടുണ്ടാവില്ല
അവളെവിടെപ്പോയെന്നു
നമുക്കറിയില്ലല്ലോ!
No comments:
Post a Comment