തീപ്പൊരി
നമുക്കിടയിൽ നിന്നുമെഴുന്നേറ്റ്
അഴിമതിക്കെതിരെ
അഴിമതിക്കെതിരെ
ആരോ
പതിച്ച
പോസ്റ്ററിൽ ചെന്നിരുന്നു
മഞ്ഞുകാലം
ഇലകളിൽ ഉമ്മവെക്കുന്നത്
വികാരമാറ്റ മില്ലാതെ
നാം
നോക്കി
നിന്നു
നാം തടാകമായ് തണുത്തുറഞ്ഞു
ഉള്ളിലുള്ളതും
പുറത്തുള്ളതും
മരവിച്ചു
നമ്മുടെ ഒളമടങ്ങിയ
ജലപ്പരപ്പൊരു
മൈതാനമായ്
നിസ്സംഗയായ്
കളിക്കാരെ കാത്തിരുന്നു
കളിക്കാരെ കാത്തിരുന്നു
No comments:
Post a Comment