.....ലയലഹരി.......
ഞാട്ടിപ്പാട്ടിന്നീണം
നേർത്തുപോകും വഴി
കാട്ടിത്തരുന്നൂ;
ഞാട്ടിപ്പാട്ടിന്നീണം
നേർത്തുപോകും വഴി
കാട്ടിത്തരുന്നൂ;
പാടമൊരു പച്ചക്കടൽ
വരമ്പിലൂടെ
ഇളവെയിലേറ്റു നീന്തവേ
ഇരമ്പിയെത്തുന്നൂ;
വേഗമില്ലാതൊരു കാറ്റ്
ആകാശം നോക്കി
ചിറകിളക്കി
പറക്കാൻ ശ്രമിക്കുന്ന തെങ്ങുകൾ
അടുത്തേക്കു വിളിക്കുന്നൂ,
പച്ചത്തിരകളിൽ സ്നാനം ചെയ്ത്
മനസ്സുകഴുകി ശുദ്ധിയാകുവാൻ
ഒച്ചയില്ലാതീവഴി വരൂ
ലയലഹരിലൊരു
കുഞ്ഞു തത്തയാവുക
പാറുക,
പാറുക,
തെങ്ങോലയിലിരിക്കുക
തേങ്ങാതെ
തുളുമ്പാതെ ...
No comments:
Post a Comment