മാർക്കറ്റിംഗ്


 മാർക്കറ്റിംഗ്

 

പിതാക്കൻമാരുടെയും

 പുത്രൻമാരുടെയും ഇടയിലൂടെ നടന്നിട്ടും
അവന് ആരേയും മനസ്സിലായില്ല
ആളുകളെയും ആടുകളെയും മനസ്സിലായില്ല
അവൻ തന്റെ  പൈതൃകത്തിന്റെ കരിയിലകൾ
സൂക്ഷ്മമായ്‌ പെറുക്കി അവയ്ക്ക് പച്ച നിറം കൊടുത്ത്
വിൽക്കുകയായിരുന്നു


അവന്റെ നിലവിളികൾ ആരും കേട്ടില്ല
അവൻ കരഞ്ഞിട്ടുണ്ടോ  എന്ന് ആർക്കും നിശ്ചയമില്ലായിരുന്നു
അവൻ ഇപ്പോഴും നടക്കുന്നു
നാം അവനെ കാണുന്നു


അവന്റെ  ഉള്ളിൽനിന്നും ഇറങ്ങിവന്ന
ഒരു പാമ്പ്‌ നമുക്ക് താഴെ ചുരുണ്ടു കിടക്കുന്നു
അതിനെ ചവിട്ടാതെ നില്ക്കുക എന്നതാകുന്നു
നമ്മുടെ ജീവിതം


അവൻ ആരെന്നു ഞാൻ പറയില്ല
നിങ്ങൾ അവനെ കണ്ടുമുട്ടിയാൽ
ഒന്ന് ചൂണ്ടിക്കാനിക്കണേ

പുതിയ ജലബിന്ദുക്കൾ


 പുതിയ ജലബിന്ദുക്കൾ


നോക്കൂ ഇന്നും നേരം`വെളുത്തു
പുതുവർഷമെന്ന് എല്ലാരും പറയുന്നു
എനിക്ക് പുതുമ തോന്നിയില്ല
വീടിനുചുറ്റും വളർന്ന കാട്ടിൽ
പുതിയതായി കുറെ ഇലകൾ
ഇലകളിൽ പുതിയ ജലബിന്ദുക്കൾ