..........ചില നിമിഷങ്ങളിൽ.........


 ..........ചില നിമിഷങ്ങളി.........

പിടഞ്ഞു മരിച്ച ർഷങ്ങളെ
ജീവിച്ച വയസ്സുകളെന്നു നീ വിളിച്ചു.
 
വയസ്സറിയിച്ചുമല്ലാതെയും
വിളിച്ചു കൂവിയാ കേൾക്കാത്ത
ദൂരത്തിലേക്ക്
ഇന്നലെക ജീർണ്ണിച്ചു മണ്ണടിഞ്ഞതു
നീയറിഞ്ഞില്ല.

മരിച്ച നിമിഷങ്ങളുടെ 
 കല്ലറകളാണോർമ്മ.

ഒരുപുഴയി ഒരു വട്ടം പോലും
കുളിക്കാനാവില്ലെന്നതുപോ
മരിച്ചു കൊണ്ടിരിക്കുന്ന നിമിഷത്തി
ജീവിക്കുവാനെങ്ങനെ കഴിയും ?

ആരും ജീവിക്കുന്നില്ല ; 
മരിക്കുന്നേയുള്ളൂ .

എന്നിട്ടും
ചില നിമിഷങ്ങളി
നാം എല്ലാം മറന്നു ജീവിക്കുന്നു
മരണം ജീവിതമാക്കുന്നു.

No comments:

Post a Comment