നീയല്ലാതാര് ?




എന്റെ  സങ്കടപ്പാടത്തിനപ്പുറം
നീ പൂത്തുലഞ്ഞ വഴിയിൽ
കൊയ്തുകൂട്ടിയ വേദനകൾ
നീയല്ലാതാരുകാണാൻ?

നീപൊഴിച്ച പൂവുകളിലത്രയും
സ്വാന്തനത്തൂമരന്ദം നിറച്ചെന്നെ
യമ്മയെപ്പോൽ ത്താരാട്ടുവാൻ
നീയല്ലാതാരു വരാൻ ?

വയലുകൾക്കപ്പുറം ചെന്നു
വലിയസ്വപ്നങ്ങളിൽ പെട്ടു
വലകളിൽ പിടയുമ്പോഴും
നീയല്ലാതാരു താങ്ങുവാൻ ?

No comments:

Post a Comment