വിജയം കാണുക


 .......വിജയം കാണുക.........


യുദ്ധത്തി വിജയമുണ്ടാകാം 
പക്ഷേ
വിജയശ്രീയുണ്ടാവില്ല
വിലാപങ്ങളുടെ കുന്തമുനയി
വിജയം കീറിപ്പോയ ചരിത്രം
യുദ്ധഭൂമിയി
പനിച്ചു കിടക്കും

യുധിഷ്ഠിര ർമ്മം
പുതച്ചു കൊടുത്തിട്ടും
കൃഷ്ണ ഗീത മരുന്നായ് ൽകിയിട്ടും
കുരുക്ഷേത്രത്തിലെ പനി
ഇന്നോളം മാറിയിട്ടില്ല

അമ്പും ബോംബും കൊണ്ടുവരുന്ന
വിജയത്തിലൊരു നിത്യ മുറിവുണ്ടാകും
ആമുറിവി കിടന്നാണ്
അമ്മയുമഭയാർത്ഥികളും
വിജയം കാണുക

യുദ്ധത്തി വിജയമുണ്ടാകാം 
പക്ഷേ
വിജയശ്രീയുണ്ടാവില്ല

No comments:

Post a Comment