ക്രയോജെനിക്ക്
യുവത്വം ഒരു സ്വത്വം മാത്രമല്ല
യുവത ഒരു ഉടൽ മാത്രമല്ല
എഴുപതുകളുടെയും എണ്‍പതുകളുടെയും
ആക്രോശങ്ങളും ആർപ്പുവിളികളും
തച്ചുതകർത്തുപോകുന്ന ക്രയോജെനിക്ക്
യുവത്വത്തിന്റെ താപനില നിങ്ങൾ അളന്നിട്ടുണ്ടോ ?
സൂര്യനെക്കാളുമുയരത്തിൽ
ഹനുമാനേക്കാളും വേഗത്തിൽ
അവർ സംസ്കാരത്തേയും
സാങ്കേതിക വിദ്യകളേയും വായിക്കുന്നു
പശുവിനെ കുറിച്ചെഴുതുന്നതിലും
തീവ്രമായി അവർ
അലമ്പിനെക്കുറിച്ചും
അരാജകതയെക്കുറിച്ചും എഴുതുന്നു
മനകളിൽ നിന്നും മാനാഞ്ചിറയിൽ നിന്നും
സംസാരവും ചർച്ചയും
ആഗോളമായ ആനന്ദ വഴികളിലേക്ക്
പറിച്ചെറിയുന്നു
ഇരുപത്തിഒന്നിന്റെ വിസ്ഫോടനത്തിൽ
പ്രായം തിരിച്ചറിയുന്നവനെപ്പൊലെ
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ
അവർ ആടിത്തിമർക്കുന്നു
ദിവസത്തിന്റെ ചീഞ്ഞുനാറുന്ന നിമിഷങ്ങളിൽ
അവർ പുതിയ സുഗന്ധം പൂശി,
മിനറൽ വാട്ടർ കുളിക്കാനുള്ളതല്ലെന്നു
പ്രബന്ധമെഴുതുന്നു
പരിഹാസത്തിനും പകിടകളിക്കുമിടയിൽ
അശ്ലീലവും ശ്ലീലവും കോർത്തുകെട്ടി
വലിയ കെട്ടുകാഴ്ചയുടെ ഉത്സവം
ബുദ്ധൻ നടന്ന വഴികളിൽ വെച്ചു വിൽക്കുന്നു
നന്മയും തിന്മയും തൂക്കുന്ന യന്ത്രങ്ങൾ
നാനോ ടെക്നോള ജിയുടെ
പറിച്ചെറിയുന്നു
ഇരുപത്തിഒന്നിന്റെ വിസ്ഫോടനത്തിൽ
പ്രായം തിരിച്ചറിയുന്നവനെപ്പൊലെ
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ
അവർ ആടിത്തിമർക്കുന്നു
ദിവസത്തിന്റെ ചീഞ്ഞുനാറുന്ന നിമിഷങ്ങളിൽ
അവർ പുതിയ സുഗന്ധം പൂശി,
മിനറൽ വാട്ടർ കുളിക്കാനുള്ളതല്ലെന്നു
പ്രബന്ധമെഴുതുന്നു
പരിഹാസത്തിനും പകിടകളിക്കുമിടയിൽ
അശ്ലീലവും ശ്ലീലവും കോർത്തുകെട്ടി
വലിയ കെട്ടുകാഴ്ചയുടെ ഉത്സവം
ബുദ്ധൻ നടന്ന വഴികളിൽ വെച്ചു വിൽക്കുന്നു
നന്മയും തിന്മയും തൂക്കുന്ന യന്ത്രങ്ങൾ
നാനോ ടെക്നോള ജിയുടെ
ഊടു വഴികളിൽ നിന്നും
കെട്ടിപ്പടുക്കുന്നു
യുവത്വം ദൃശ്യത്തിന്റെ ചീളുകളിൽ തറഞ്ഞും
കഷണങ്ങൾ തിന്നും
അവരുടെ അതിരുകൾ പൊളിച്ച്
ഗാന്ധിജയന്തി പോലെ
കെട്ടിപ്പടുക്കുന്നു
യുവത്വം ദൃശ്യത്തിന്റെ ചീളുകളിൽ തറഞ്ഞും
കഷണങ്ങൾ തിന്നും
അവരുടെ അതിരുകൾ പൊളിച്ച്
ഗാന്ധിജയന്തി പോലെ
ഓരോ മനുഷ്യന്റേയും
ജന്മദിന മോർമ്മിക്കുന്നു
ഉടൻ ഓർമ്മകൾ വലിച്ചെറിഞ്ഞ്
സ്വപ്നങ്ങളുടെ പരപ്പിൽ
ആലില പോലുമില്ലാതെ
ജന്മദിന മോർമ്മിക്കുന്നു
ഉടൻ ഓർമ്മകൾ വലിച്ചെറിഞ്ഞ്
സ്വപ്നങ്ങളുടെ പരപ്പിൽ
ആലില പോലുമില്ലാതെ
വിരലുകുടിച്ചു കിടക്കുന്നു
No comments:
Post a Comment