ഇരുൾ കീറിമുറിച്ചൊരു
വെളുത്ത പൂച്ചയെന്ന പോലെ
നര,
മുടികൾക്കിടയിൽ വന്നിരിക്കും
എലിയെ പിടിക്കും പോലെ
നമുടെ സന്തോഷമോരോന്നായ്
പിടിച്ചെടുക്കും
മധുരം ,
ഉപ്പ്
,
മുളക്
...
എല്ലാം പതിയെ
എല്ലാം പതിയെ
നമുക്ക്
നഷ്ടമാകും
പിന്നെ
പൂച്ചകളോരോന്നായ്
വന്നു
നമ്മെക്കീഴടക്കും
നമ്മെക്കീഴടക്കും
No comments:
Post a Comment