ചൂല്


ചൂല്


സഖാവേ
വീട്ടിലിപ്പോ അരിവാളില്ല
മുത്തച്ഛന്റെ  കാലത്ത്  
കൃഷി നിർത്തി .

വയലി മണ്ണിട്ട് അച്ഛ വീട് വെച്ചു.
ചുറ്റിക ഞങ്ങ ണ്ടത്
ഒരു ബംഗാളിയുടെ കയ്യിലാണ്.

കരിങ്കല്ലുപണി നിർത്തി
അമ്മാവമാ  
ഞാ ജനിക്കും മുമ്പേ
ൾഫിൽ പോയി

പിന്നെ
ദൂരെ കണ്ണെത്താദൂരത്ത് നക്ഷത്രങ്ങളുണ്ട്
ഒന്നല്ലഒരായിരം;
നമ്മുടെ നേതാക്കളെപോലെ
 
അവയെ  
ഒന്നു തൊടാൻപോലും പറ്റില്ല

അടുക്കളയി ചൂലിപ്പോഴുമുണ്ട് .
ഇതുവരെ അതെടുക്കാനും  
അടിച്ചുവാരാനും
ഒരു നേതാവിനോടും അനുവാദം ചോദിച്ചിട്ടില്ല
 
ഇതുവരെ 
 വീട് അടിച്ചുവാരി
ഇനി , 
കരിയിലയ്ക്കൊപ്പം 
 പൊടിപിടിച്ച നേതാക്കളേ 
 നിങ്ങളെയും തൂത്തുകളയും
ജാഗ്രത !

No comments:

Post a Comment