അച്ഛനും മകളും



അച്ഛനും മകളും


ആട്ടും തുപ്പും കഴുകിക്കളഞ്ഞ്
ആട്ടങ്ങളെല്ലാം നിർത്തി വെച്ച്
നാട്ടിലേക്കുള്ള തീവണ്ടിയിൽ നിന്ന്
നാടുതെണ്ടിയുടെ വേഷമഴിച്ച്

മുറിവുകൾ മറച്ചുവെച്ച്
മുഖം മിനുക്കി .

വീട്ടിലേക്കുള്ള വഴിയിൽ നിന്ന്
വീട്ടുകാരന്റെ വേഷമണിഞ്ഞു

മനുഷ്യനിങ്ങനെ പുലരുമെന്ന്
മകൾക്ക്
മനസ്സിലാകുമോ എന്നറിയാതെ
നടന്നു ,
പാവം ഗൃഹനാഥൻ

No comments:

Post a Comment