മൂന്നു ഭീകര കവിതകൾ
തുമ്പ
.........
വിടർന്നു
പരിലസിച്ചു
ഓമലാളായ് ചിരി തൂകവേ
ഇറുത്തു കൊണ്ടു പേയേതോ
പൂക്കളത്തിൻ്റെ നാഥൻ
തുമ്പ
.........
വിടർന്നു
പരിലസിച്ചു
ഓമലാളായ് ചിരി തൂകവേ
ഇറുത്തു കൊണ്ടു പേയേതോ
പൂക്കളത്തിൻ്റെ നാഥൻ
***
സെറ്റുസാരി
.....................
എല്ലാ വസ്ത്ര വൈവിദ്ധ്യങ്ങളും
അഴിച്ചു വെച്ച്
സെറ്റുസാരിയുടുത്തു
ടാ , മലയാളിയായോ എന്ന്
അവനോടു ചോദിച്ചു
എന്നിട്ട്
അവൻ്റെ ഉത്തരത്തിൽ
തൂങ്ങി മരിച്ചു.
***
പൂക്കാലം
.................
പൂവു കൊണ്ടുവന്ന വണ്ടി മറിഞ്ഞു
ചുരത്തിൽ പൂക്കൾ നിരന്നു
പൂക്കാലം കൊണ്ടുവരുന്ന
വണ്ടിമറിഞ്ഞു
കുട്ടികളെല്ലാമങ്ങോട്ടോടി
പൂക്കളം കൊണ്ടുവരാൻ ശ്രമിച്ചു
മുതലാളി അവരെ
കല്ലെറിഞ്ഞോടിച്ചു
പൂവേ പൂവേ എന്നാർത്തുവിളിച്ച്
കുട്ടികൾ കരഞ്ഞു
പൂവേ പൊലിഞ്ഞു ... പൊലിഞ്ഞു
എന്നു കരഞ്ഞു
എന്താണ് പൊലിഞ്ഞതെന്ന്
ആർക്കും മനസ്സിലായില്ല.
-മുനീർ അഗ്രഗാമി____
സെറ്റുസാരി
.....................
എല്ലാ വസ്ത്ര വൈവിദ്ധ്യങ്ങളും
അഴിച്ചു വെച്ച്
സെറ്റുസാരിയുടുത്തു
ടാ , മലയാളിയായോ എന്ന്
അവനോടു ചോദിച്ചു
എന്നിട്ട്
അവൻ്റെ ഉത്തരത്തിൽ
തൂങ്ങി മരിച്ചു.
***
പൂക്കാലം
.................
പൂവു കൊണ്ടുവന്ന വണ്ടി മറിഞ്ഞു
ചുരത്തിൽ പൂക്കൾ നിരന്നു
പൂക്കാലം കൊണ്ടുവരുന്ന
വണ്ടിമറിഞ്ഞു
കുട്ടികളെല്ലാമങ്ങോട്ടോടി
പൂക്കളം കൊണ്ടുവരാൻ ശ്രമിച്ചു
മുതലാളി അവരെ
കല്ലെറിഞ്ഞോടിച്ചു
പൂവേ പൂവേ എന്നാർത്തുവിളിച്ച്
കുട്ടികൾ കരഞ്ഞു
പൂവേ പൊലിഞ്ഞു ... പൊലിഞ്ഞു
എന്നു കരഞ്ഞു
എന്താണ് പൊലിഞ്ഞതെന്ന്
ആർക്കും മനസ്സിലായില്ല.
-മുനീർ അഗ്രഗാമി____
No comments:
Post a Comment