വിഷാദം

  വിഷാദം

........................

വിഷാദം മുല്ലപ്പൂ പോലെ

സന്ധ്യയ്ക്ക് വിരിഞ്ഞു
വിഷാദമലരിന്റെ
ഒരിതൾ നീ
ഒരിതൾ ഞാൻ
മറ്റിതളുകൾ എവിടെയോ
വിടർന്നിരിപ്പുണ്ട്
ലോകം മുഴുവനും
അതിന്റെ വാസന
അതിൽ നിന്നും
കലകൾ പിറന്നു വീഴുന്നു
അമ്മ മരിക്കുമ്പോലെ
വിഷാദം കൊഴിഞ്ഞു പോകും
ഓർമ്മകൾ
ഒരു കവിതയാക്കി
എഴുതി വെച്ച്.
- മുനീർ അഗ്രഗാമി

No comments:

Post a Comment