സഹിഷ്ണുത
.........................
അതെവിടെ
അതെവിടെ ?
ആളുകൾ അതന്വേഷിച്ച്
പരക്കം പാഞ്ഞു
.........................
അതെവിടെ
അതെവിടെ ?
ആളുകൾ അതന്വേഷിച്ച്
പരക്കം പാഞ്ഞു
ആരാധനാലയങ്ങളിലോ
വിദ്യാലയങ്ങളിലോ
അങ്ങാടിയിലോ
അതിനെ കണ്ടില്ല
വിദ്യാലയങ്ങളിലോ
അങ്ങാടിയിലോ
അതിനെ കണ്ടില്ല
അതെവിടെ
അതെവിടെ ?
ആളുകൾ അതന്വേഷിച്ച്
അലമുറയിട്ടു
അതെവിടെ ?
ആളുകൾ അതന്വേഷിച്ച്
അലമുറയിട്ടു
ആരൊക്കെയോ കൊല്ലപ്പെട്ടു
ആരൊക്കെയോ
അഭയാർത്ഥിയായി
ആരൊക്കെയോ
അഭയാർത്ഥിയായി
തിരഞ്ഞു പോയവർ
പഴയ പാഠപുസ്തകത്തിൽ
അതു കണ്ടെത്തി
പഴയ പാഠപുസ്തകത്തിൽ
അതു കണ്ടെത്തി
ഒരു വെട്ടിനടിയിൽ
ജീവനില്ലാതെ കിടക്കുകയായിരുന്നു
ജീവനില്ലാതെ കിടക്കുകയായിരുന്നു
അർത്ഥമില്ലാതായാൽ
വാക്കുകളെ ഒരൊറ്റ വെട്ടിന് ...
അദ്ധ്യാപകൻ്റെ ശബ്ദം
അശരീരിയായി
വാക്കുകളെ ഒരൊറ്റ വെട്ടിന് ...
അദ്ധ്യാപകൻ്റെ ശബ്ദം
അശരീരിയായി
അതെവിടെ
അതെവിടെ ?
ശുഭാപ്തി വിശ്വാസികൾ
തിരഞ്ഞു കൊണ്ടിരുന്നു
അതെവിടെ ?
ശുഭാപ്തി വിശ്വാസികൾ
തിരഞ്ഞു കൊണ്ടിരുന്നു
ബീവറേജിലെ ക്യൂവിൽ
മൃഗ ശാലയിലെ കൗണ്ടറിൽ
സർക്കാർ ആശുപത്രി ലെ
ലേബർ റൂമിൽ
അതൊളിച്ചിരിക്കുന്നുണ്ട്
മറന്നു പോയവർ
എങ്ങനെയാണതു തിരിച്ചറിയുക ?
മൃഗ ശാലയിലെ കൗണ്ടറിൽ
സർക്കാർ ആശുപത്രി ലെ
ലേബർ റൂമിൽ
അതൊളിച്ചിരിക്കുന്നുണ്ട്
മറന്നു പോയവർ
എങ്ങനെയാണതു തിരിച്ചറിയുക ?
സഹിഷ്ണുത
എന്നായിരുന്നു
അതിൻ്റെ പേര്
എന്നായിരുന്നു
അതിൻ്റെ പേര്
പൂവുകൾ (a poem from muneer agragaami)
പൂവുകൾ
.......... ........ വേരുകൾ ആഴത്തിൽ തിരഞ്ഞ് കൊണ്ടുവന്ന അത്ഭുതങ്ങളാണ് പൂവുകൾ അതുകൊണ്ടാണവ ഉയരത്തിലേക്കു നോക്കി ആഴത്തിൽ ചിരിക്കുന്നത്
by മുനീർ അഗ്രഗാമി
|
No comments:
Post a Comment