അത്തിമരത്തിലെ ഹൃദയം

അത്തിമരത്തിലെ ഹൃദയം
..............................
മുതലപ്പുറത്ത് പുഴ കടന്ന
കാലം മറന്നു
ആർദ്രമായതെല്ലാം
ഉണങ്ങിയ വഴിയിൽ
ഏകനായ് നടന്നു
വറ്റിപ്പോയ പുഴത്തീരത്ത്
ഉണങ്ങിപ്പോയ
അത്തിമരത്തിൽ
അന്നു വെച്ച ഹൃദയം
പച്ചയായ്
ഇപ്പോഴുമുണ്ടാകുമോ ?
അങ്ങോട്ടൊന്നു പോയി നോക്കണം
ആ വഴി ഇപ്പോഴും
ബാക്കിയുണ്ടെങ്കിൽ
കള്ളക്കഥയെന്നു
കളിയാക്കല്ലേ
സൂത്രക്കാരനെന്നു
പുകഴ്ത്തല്ലേ
ഹൃദയമില്ലാതെ നടക്കുന്നതിൽ
പിടച്ചിൽ നിങ്ങൾക്കറിയില്ല
അത്തിമരത്തിൽ
അതുണ്ടാവണം
പച്ചഹൃദയം
ഒരു പച്ചില പോലെ;
ഇലത്തുമ്പിൽ
ഒരു നദിയുമായ് ;
നദിക്കരയിൽ
ഒരു പച്ചക്കാടുമായ്
നദിയുടെ കൊച്ചലകളിൽ
മുതലപ്പുറത്തി രുന്ന്
ഇനിയും പലതവണ
പുഴ കടക്കുവാൻ.



...................മുനീർ അഗ്രഗാാമി 

No comments:

Post a Comment