ആഗ്ര


ആഗ്ര
...........
ഇരുപതിനായിരം തൊഴിലാളികൾ വലിക്കുന്ന
വെള്ളത്തേരിൽ
അദ്ദേഹം വന്നു
ഓർമ്മകളായിരുന്നു
രഥചക്രങ്ങൾ
പ്രണയച്ചിരുന്ന
ഞങ്ങളുടെ കയ്യിൽ നിന്ന്
റോസാ പൂവ് പിടിച്ചു വാങ്ങി
പകരം
ഒരു മാർബിൾ കഷണം തന്നു
എന്നിട്ട് പറഞ്ഞു ,
ഇത് അനശ്വരമാണ്.
ഞാനത് ഹൃദയത്തിൽ വെച്ചു
അതിനു ചുറ്റും
അനേകമെണ്ണം ഭംഗിയായി
എടുത്തു വെച്ചു
താജ് മഹൽ ഉണ്ടായി
അന്നേരം ഹൃദയങ്ങളിൽ നിന്ന്
യാത്രികർ ഇറങ്ങി
നടന്നു
അവളോടു പറഞ്ഞു,
നീയിതിൽ താമസിക്കുക
വടിപ്പോവാതെ.
- മുനീർ അഗ്രഗാമി

No comments:

Post a Comment