വേനൽമഴപ്പക്ഷി

വേനൽമഴപ്പക്ഷി
.....................
വേനൽ മഴയുടെ ചിറകടി
തൊടിയിൽ
ചൂടിൻ വിത്തുകൾ
കൊത്തിത്തിന്നതു
കാറ്റിൻ കൂടെ
കിഴക്കൻ മല കയറിപ്പോയ്
പോകും വഴിയതു
തട്ടിത്തള്ളി ത്തന്നൂ മധുരം
മാങ്ങകൾ
ചക്കകൾ
കരിയിലകൾ
തെങ്ങോലകൾ
ഗുൽമോഹറുകൾ
അതു പോകും വഴിയിൽ
നിന്നീ ഞാനതിൻ
കുഞ്ഞിത്തൂവൽ
ഒന്നോ രണ്ടോ മെല്ലെയെടുത്തെൻ
ഉള്ളിൽ തഴുകുകയായീ.

- മുനീർ അഗ്രഗാമി

No comments:

Post a Comment