പാട്ട് ഒരു പറവയാണ്
.................................................
കിളികൾക്കെല്ലാം
എന്റെ ചിറകുകൾ
പറന്നു തീരാത്ത രാത്രികൾ,
പകലുകൾ
.................................................
കിളികൾക്കെല്ലാം
എന്റെ ചിറകുകൾ
പറന്നു തീരാത്ത രാത്രികൾ,
പകലുകൾ
തൂവലുകളെല്ലാം
എന്റെ ആഗ്രഹങ്ങൾ
ഓരോ ദേശാടനവും
അനുഭവിക്കുന്നവ .
മുള്ളുകളുള്ള
ഒരു മരക്കൊമ്പിൽ
ചിറകു കുടുങ്ങിപ്പോയ
കിളി
പാടിക്കൊണ്ടിരുന്നു,
വീട്ടിൽ നിന്ന്
അല്ല ഷോപ്പിൽ നിന്ന്
അല്ല അടുക്കളയിൽ നിന്ന്
ഒരാൾ പാട്ടു മൂളുമ്പോലെ
ഇനിയും പാടൂ
എന്ന് മരം പറയുന്നു
ഋതുക്കൾ പറയുന്നു
ഇപ്പോൾ
പാട്ട് ഒരു പറവയാണ്
ആഗ്രഹത്തിന്റെ ചിറകുകളാണ് അതിന്
പാട്ടിൽ
രണ്ടാമത്തെ വരിയിൽ
ഈണം ശരിയാവാത്ത ഒരു വാക്കുണ്ട്,
അതാരാണ് ?
- മുനീർ അഗ്രഗാമി
എന്റെ ആഗ്രഹങ്ങൾ
ഓരോ ദേശാടനവും
അനുഭവിക്കുന്നവ .
മുള്ളുകളുള്ള
ഒരു മരക്കൊമ്പിൽ
ചിറകു കുടുങ്ങിപ്പോയ
കിളി
പാടിക്കൊണ്ടിരുന്നു,
വീട്ടിൽ നിന്ന്
അല്ല ഷോപ്പിൽ നിന്ന്
അല്ല അടുക്കളയിൽ നിന്ന്
ഒരാൾ പാട്ടു മൂളുമ്പോലെ
ഇനിയും പാടൂ
എന്ന് മരം പറയുന്നു
ഋതുക്കൾ പറയുന്നു
ഇപ്പോൾ
പാട്ട് ഒരു പറവയാണ്
ആഗ്രഹത്തിന്റെ ചിറകുകളാണ് അതിന്
പാട്ടിൽ
രണ്ടാമത്തെ വരിയിൽ
ഈണം ശരിയാവാത്ത ഒരു വാക്കുണ്ട്,
അതാരാണ് ?
- മുനീർ അഗ്രഗാമി
No comments:
Post a Comment