സങ്കടമേ എന്നെ കുടിക്കൂ
...............................................
വെളളം കിട്ടാതെ
ഇപ്പോൾ കാട്ടിലേക്ക്
തിരിച്ചു കയറിപ്പോയ
ഒരു സങ്കടം
മരങ്ങൾക്കിടയിലെവിടെയോ
ഒളിച്ചിരിക്കുന്നുണ്ടാവും
ഇപ്പോൾ കാട്ടിലേക്ക്
തിരിച്ചു കയറിപ്പോയ
ഒരു സങ്കടം
മരങ്ങൾക്കിടയിലെവിടെയോ
ഒളിച്ചിരിക്കുന്നുണ്ടാവും
ചിലപ്പോൾ
കാട്ടുതീയതിനെ തിന്നിട്ടുണ്ടാവും
ഒരു പക്ഷേ
അത് സ്വയം വറ്റിപ്പോയിട്ടുണ്ടാകും
കാട്ടുതീയതിനെ തിന്നിട്ടുണ്ടാവും
ഒരു പക്ഷേ
അത് സ്വയം വറ്റിപ്പോയിട്ടുണ്ടാകും
എന്താണെന്നറിയില്ല
അതിനെ കുറിച്ചുള്ള
ഒരു സങ്കടം
എനിക്കു ചുറ്റും വളർന്ന്
ഒരു കാടാവുന്നു;
അതിനെ കുറിച്ചുള്ള
ഒരു സങ്കടം
എനിക്കു ചുറ്റും വളർന്ന്
ഒരു കാടാവുന്നു;
ഇപ്പോൾ
ഞാൻ കാടിൻ നടുവിലെ
ഒരു തടാകം.
സങ്കടമേ എന്നെ കുടിക്കൂ.
ഞാൻ കാടിൻ നടുവിലെ
ഒരു തടാകം.
സങ്കടമേ എന്നെ കുടിക്കൂ.
- മുനീർ അഗ്രഗാമി
No comments:
Post a Comment