കടപ്പുറത്തുകൂടെ



കടപ്പുറത്തുകൂടെ നടന്നു
ഇരിക്കാൻ തോന്നിയില്ല
കടൽ തിളയ്ക്കുമ്പോൾ
കടലിനെ നോക്കിയില്ല
കാറ്റുമാത്രം കുടെ വന്നു

കടലിനെ അരിച്ചരിച്ച്
കൂട്ടുകാരുടെ തോണി വന്നു
വലയിൽ മത്തിയില്ല മാന്തളില്ല
കടലരിച്ചു മടുത്തവരുടെ വേദനമാത്രം

വലയിൽ
സങ്കടം വലവിരിച്ചതിൻ
ശൂന്യവേള

കടലിനോടുള്ള ചോദ്യങ്ങൾ
കരച്ചിലായ് മനസ്സിൽ നീന്തുന്നു
കടപ്പുറത്തിരിക്കുവാൻ തോന്നിയില്ല
കണ്ണിൽ കടൽത്തിരകളിളകുന്നു
തോണിയതു നോക്കിനിന്നു

തോണിയെ തഴുകി
 തോറ്റുപോവില്ലെന്നുറപ്പു കൊടുത്തു
മുക്കുവാ മുങ്ങുവാൻവായെന്ന്
കടൽ വിളിച്ചെങ്കിലും
കേൾക്കാതെ തിരിഞ്ഞു നടന്നു

No comments:

Post a Comment