ചിങ്ങപ്പകലിൽ


തുമ്പികൾ പാറും ചിങ്ങപ്പകലിൽ
തുമ്പപ്പൂവു തിരഞ്ഞു നടന്നൂ
ഞാനൊരു ചെറു കാറ്റായലസം
കാടും മേടുമലഞ്ഞു നടന്നൂ
തുമ്പിപ്പെണ്ണേയെൻ മകളേ നിന്നെ
തുമ്പച്ചെടിതൻ പുഞ്ചിരി കാട്ടാൻ
ആ പുഞ്ചിരിയിൽ ഞാനെന്നോ വെച്ചു
മറന്നൊരു നൽകൊഞ്ചലിരിപ്പൂ
ആ കൊഞ്ചലിൽ ഞാനൊരു കുഞ്ഞായ്‌
പൂക്കളിറുത്ത കാലമിരിപ്പൂ
കാലത്തിൻ ചെറുവിരലിൽ തൂങ്ങി
നടന്ന കുട്ടിക്കാലമിരിപ്പൂ
തുമ്പികൾ പാറും ചിങ്ങപ്പകലിൽ
തുമ്പപ്പൂവു തിരഞ്ഞു നടന്നൂ
ഞാനൊരു ചെറു കാറ്റായലസം
കാടും മേടുമലഞ്ഞു നടന്നൂ
മകളേ നിന്നുടെ കുഞ്ഞിക്കയ്യിൽ
മണ്ണി ൽ പൂക്കും വിശുദ്ധി വെക്കാൻ
പൊന്നോണക്കുഞ്ഞിപ്പല്ലുകൾ തൂവും
പാൽ പുഞ്ചിരിയൊന്നായ് നല്കാൻ

No comments:

Post a Comment