പച്ച തിരഞ്ഞു ...



മനസ്സുരുകിയൊലിക്കുന്ന പകല്‍
ഞാനും മൂന്നാടുകളും കുന്നുകയറി
മണവാട്ടിയെപ്പോലെ കുന്ന്
സ്വര്‍ണ്ണവര്‍ണ്ണത്തില്‍ പരന്നുകിടന്നു
നാക്ക് നനയ്ക്കാനാവാതെ
ആടുകളിലൊന്നു വീണു
ഞാനും വീണു
ബാക്കി രണ്ടാടുകള്‍
പച്ച തിരഞ്ഞു നടന്നുണങ്ങിപ്പോയി

No comments:

Post a Comment