പുതു തളിര്‍ച്ചിരി



തിരിച്ചു വന്നില്ല
പൊഴിച്ച ഇലകളൊന്നും

തിരിഞ്ഞു നോക്കിയില്ല
വിടര്‍ത്തിയ പൂവുകളൊന്നും
കല്ലേറു മാത്രമേ കിട്ടിയുള്ളൂ

തുടുത്തു തൂങ്ങിയ 
 കായകള്‍ക്കൊക്കെയും
ചുളിഞ്ഞ തൊലിയുമാരോ കട്ടെടുത്ത്
വിറകായെരിച്ചൂ , 

എന്നിട്ടും
ചില്ലകള്‍ വിടര്‍ത്തി 
 പഴയ കവിതയായ്
പുതു തളിര്‍ച്ചിരി കാത്തിരിക്കുന്നൂ

No comments:

Post a Comment