ഞരമ്പിലെ കാടുമായെത്തുക തോഴരേ




എന്റെ നീലഞരമ്പുകളി
അതി നിഗൂഡമായൊരു
കാടൊഴുകുന്നുണ്ട്

എന്നിലെത്തുന്നവരി ചില
കാടു കണ്ടു സ്വയം കവിതയായ്
എനിക്കു വായിക്കുവാ
വസന്ത മൊരുക്കും

ചില ആയുധങ്ങളും
വേട്ടപ്പട്ടികളുമായ് വന്ന്
സമാധാനം തകർക്കും

കണ്ണി പരസ്പരം കണ്ണാടിനോക്കുന്ന
മാനിനേയും മയിലിനേയും
അവ കൊണ്ടു പോകും

ചില ശാന്തമായ് കാട്ടുചോലയി
ലയിച്ചതി കുളിരാകും
ചില സിംഹഗർജ്ജനമായ്
ഞരമ്പു തകർക്കും

തീയായും മഴയായും
തളിരായും തണലായും
കാട്ടിലെത്തുമ്പോ
ഞരമ്പിലെ കാടുമായെത്തുക
തോഴരേ

No comments:

Post a Comment