പത്തുമാസത്തിന്റെ വാടക
കുടിശ്ശിക തീർത്ത് തന്നു.
പത്തുമാസത്തെ സ്വപ്നം
നൽകിയ സംഗീതം തന്നില്ല
അമ്മയെന്ന വിളി തന്നില്ല
ഈണം പോയ പകലിലും രാവിലും
അറിയാതെയിറ്റിവീഴും
മുലപ്പാലവനെ ചോദിക്കുന്നു
അവനിനി വരില്ല ,വരില്ല
അവൻ പോയ വഴിയുമവർ പറഞ്ഞില്ല
കണ്ണീരേ മുലചുരക്കുന്നു ,
നിനക്കു നുകർന്നാശ്വസിക്കാൻ
അവനെയോർത്തൊഴുകാൻ.
No comments:
Post a Comment