ആ ഒരു ചിരി മതി അതിജീവിക്കുവാൻ .



അശാന്തമായ നിലവിളിയിൽ
തുഴ നഷ്ടപ്പെട്ട തോണിയിൽ
ഒറ്റയ്ക്ക് പോകുന്നവരെ സമ്മതിക്കണം

കണ്ണീർ വേരുകളിലൂടെ വലിച്ചെടുത്ത്
വളരുന്ന വൻ മരമാണവർ

അവരുടെ തണലിലൊരിക്കൽ
അല്പനേരമിരുന്നാൽ
ജീവിതത്തിന്റെ ശാന്തത
പെയ്യാൻ തുടങ്ങും

യുദ്ധവും സംഘർഷവും
ഒരൊറ്റ നിശ്വാസത്താൽ
സമാധാനമാക്കുന്ന മാന്ത്രികരല്ല അവർ

എങ്കിലും
യുദ്ധത്തിൻറെ നിലവിളി കുടിച്ച്
അവർ പതിയെ പുഞ്ചിരിക്കും

ആ ഒരു ചിരി മതി
അതിജീവിക്കുവാൻ .

No comments:

Post a Comment