മരത്തിൽ നാം
പച്ചയായ്
പച്ചമരത്തിൽ നാം
കൊത്തിവെച്ച സന്തോഷങ്ങൾ
ഇപ്പോഴുമുണ്ടാവും
ഉണങ്ങിപ്പലകകളായ്
ഇപ്പോഴുമുണ്ടാവും
ഉണങ്ങിപ്പലകകളായ്
പിരിഞ്ഞ
വേദനയിൽ !
നാം കണ്ണുപൊത്തിക്കളിച്ചതിന്റെ
ആർപ്പുമാനന്ദവും
ഇപ്പോഴുമുണ്ടാവും
ഇപ്പോഴുമുണ്ടാവും
ഇളകുമിലച്ചാർത്തായതിന്റെ കണ്ണീരിൽ!
വാതിലും ജനാലയും
നാമൊന്നു തൊടുമ്പോൾ
കരയുന്നതെന്തിനെന്നിപ്പോൾ
മനസ്സിലായോനിനക്ക് ?
മരത്തിൽ നാം
ReplyDeleteപച്ചയായ്
പച്ചമരത്തിൽ നാം
കൊത്തിവെച്ച സന്തോഷങ്ങൾ
ഇപ്പോഴുമുണ്ടാവും
ഉണങ്ങിപ്പലകകളായ്
പിരിഞ്ഞ വേദനയിൽ ! >> ഈ വരികളിൽ തെറ്റില്ലേ ?
പച്ചമരങ്ങളിൽ ആഹ്ലാദം കൊത്തിവച്ചത് പലകളായി പിരിഞ്ഞപ്പോൾ മാത്രം വേദനയായതും ഇളകുന്ന ഇലച്ചാർത്തിനു കണ്ണീരുണ്ടാവുന്നതും എങ്ങനെയാണെന്നു മനസ്സിലാകുന്നില്ല.