പിതാക്കൻമാരുടെയും
പുത്രൻമാരുടെയും ഇടയിലൂടെ നടന്നിട്ടും
അവന് ആരേയും മനസ്സിലായില്ല
അവന് ആരേയും മനസ്സിലായില്ല
ആളുകളെയും ആടുകളെയും മനസ്സിലായില്ല
അവൻ
തന്റെ പൈതൃകത്തിന്റെ
കരിയിലകൾ
സൂക്ഷ്മമായ് പെറുക്കി
സൂക്ഷ്മമായ് പെറുക്കി
അവയ്ക്ക് പച്ച നിറം കൊടുത്ത്
വിൽക്കുകയായിരുന്നു
വിൽക്കുകയായിരുന്നു
അവന്റെ നിലവിളികൾ ആരും കേട്ടില്ല
അവൻ കരഞ്ഞിട്ണ്ടോ എന്ന്
ആർക്കും നിശ്ചയമില്ലായിരുന്നു
അവൻ ഇപ്പോഴും നടക്കുന്നു
നാം അവനെ കാണുന്നു
അവന്റെ ഉള്ളിൽനിന്നും ഇറങ്ങിവന്ന
ഒരു പാമ്പ്
നമുക്ക്
താഴെ
ചുരുണ്ടു
കിടക്കുന്നു
അതിനെ ചവിട്ടാതെ
അതിനെ ചവിട്ടാതെ
നില്ക്കുക
എന്നതാകുന്നു
നമ്മുടെ ജീവിതം
നമ്മുടെ ജീവിതം
അവൻ ആരെന്നു ഞാൻ പറയില്ല
നിങ്ങൾ അവനെ കണ്ടു മുട്ടിയാൽ
ഒന്ന് ചൂണ്ടിക്കാണിക്കണേ!
എന്റെ വായനയിൽ അവൻ പ്രകൃതിയാണ്.
ReplyDeleteആരംഭത്തിൽ കവിതയ്ക്കുണ്ടായിരുന്ന അവതരണഭംഗി അവസാനമെത്തുന്തോറും കുറഞ്ഞു വരുന്നതു പോലെ അനുഭവപ്പെട്ടു.
ആശംസകള്‍ :)
ReplyDelete