-
ഒരു പൂവിൽ
നിന്നും 
മറ്റൊരു
പൂവിലേക്ക്
അതാ ഒരു വണ്ട്
പോകുന്നു
ദൈവമേ 
അവൻ എന്തിനുള്ള
പുറപ്പാടാണ് ?
അവൻ അതിന്റെ
കാമുകനാണോ 
ജാരനാണോ ?
രണ്ടു പേരും 
 അവനെ കാത്തിരിക്കുകയാണോ ?
അവൻ അവർ
വിളിക്കാതെ 
അവൻ അവരുടെ
സ്വകാര്യതയിൽ 
പരന്നിറങ്ങുകയാണോ
?
അല്ല 
അവൻ മൂന്നാമത്തെ
പൂവിലും 
നാലാമത്തെ
പൂവിലും 
ചെന്നിരിക്കുന്നു
അന്നേരം 
മഠത്തിന്റെജനാലയിലൂടെ
ഒരു വെളുത്ത
പൂച്ച 
പൂന്തോട്ടത്തിലേക്ക്  ചാടി ഓടിപ്പോയി
ആ പൂച്ച
അച്ചന്റെ ളോഹ ഇട്ടതായി 
അവർക്കു തോന്നി 
ദൈവമേ 
ഏതു
നിമിഷത്തിലാണ് 
ഈ മഠത്തിന്റെ
മുറ്റത്ത് 
എനിക്ക്
പൂന്തോട്ടമുണ്ടാക്കാൻ തോന്നിയത് 
അല്ല 
എന്നെകൊണ്ട് 
നീ
തോന്നിപ്പിച്ചത് ?
അനന്തരം 
ലഭിച്ച
വെളിപാടിനാൽ 
തനിക്ക്
കർത്താവിന്റെ മണവാട്ടിയാകാൻ 
പറ്റില്ലെന്നറിഞ്ഞ്
കന്യാസ്ത്രീ,
അമ്പതു കഴിഞ്ഞവർ,  
ഉടുപ്പൂരി  ആത്മകഥയെഴുതി
എല്ലാവരും 
നെഞ്ചത്തു
കുരിശു വരച്ചു 
അവർക്കു വേണ്ടി
പ്രാർത്ഥിച്ചു  
ആമേൻ !
No comments:
Post a Comment